മിനിയേച്ചർ രൂപങ്ങൾ സൃഷ്ടിച്ച് ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ലോകത്തുള്ള എന്തിനേയും കുഞ്ഞൻ രൂപത്തിൽ വികസിപ്പിച്ച് റെക്കോർഡ് രേഖപ്പെടുത്തുന്ന കൂട്ടത്തിലേക്ക് ഒരു വാക്വം ക്ലീനർ കൂടി ഇടംപിടിച്ചിരിക്കുകയാണ്.
ലോകത്തെ ഏറ്റവും ചെറിയ വാക്വം ക്ലീനർ ബോൾബോയിന്റ് പേന ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുകയാണ് 23-കാരൻ. 0.25 ഇഞ്ച് മാത്രം നീളമുള്ള കുഞ്ഞൻ വാക്വം ക്ലീനർ ഗിന്നസ് വേൾഡ് റെക്കോർഡ്സിലും ഇടംപിടിച്ചു. തപല നാദമുനി എന്ന 23-കാരനാണ് നിർമിതിക്ക് പിന്നിൽ.
20,000 രൂപ ചെലവിൽ ബോൾപോയിന്റ് പേനയെ പരിഷ്കരിച്ചാണ് കുഞ്ഞൻ വാക്വം നിർമിച്ചത്. പൊടിപടലങ്ങൾ ശേഖരിക്കുന്നതിന് ആവശ്യമായ ‘സക്ഷൻ’ സൃഷ്ടിക്കുന്നതിനായി നാല് വോൾട്ടിന്റെ വൈബ്രേറ്റർ മോട്ടോറും ഫാനും ഇതിനുള്ളിലുണ്ട്. 2020ൽ 0.69 ഇഞ്ച് നീളമുള്ള വാക്വം ക്ലീനർ തയ്യാറാക്കി റെക്കോർഡ് സൃഷ്ടിച്ച വിദ്യാർത്ഥിയാണ് തപല നാദമുനി. മിനിയേച്ചർ എഞ്ചിനീയറിംഗിനോട് ഏറെ താത്പര്യമുള്ള നാദമുനി സ്വന്തം റെക്കോർഡ് തന്നെ തിരുത്തുകയായിരുന്നു.















