എറണാകുളം: സിനിമ രംഗത്തെ ലഹരി ഉപയോഗത്തിൽ നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.
കാരവാനുകളിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന് ഉടമകൾ സമ്മതിച്ചിരുന്നു. ഇതേതുടർന്ന് സിനിമാ സെറ്റിൽ ലഹരി ഉപയോഗം കർശനമായി വിലക്കണമെന്ന് നിർമാതക്കൾ നിർദേശം നൽകി. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
കാരവാനുകളിലെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ വാഹനം ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ കാരവാൻ ഉടമസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കാരവാനുകളിൽ സ്റ്റിക്കറൊട്ടിക്കുമെന്നും ഐസിസി രൂപീകരിക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.















