യുവ തലമുറയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്ന് ചോദിച്ചാൽ ഒരുപക്ഷേ ഉത്തരം മൊമോസ് എന്നാകും. പല രുചി വൈവിധ്യങ്ങളിൽ ലഭിക്കുന്ന മൊമോസിന് കേരളത്തിലും ആരാധകരേറെയാണ്. മൈതയിൽ ഉണ്ടാക്കുന്ന മൊമോസിനായുള്ള മാവ് കുഴയ്‌ക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.വലിയ പാത്രത്തിൽ നിറച്ച മാവിൽ കയറി നിന്ന് ചവിട്ടി കുഴയ്‌ക്കുന്നതാണ് വീഡിയോ. ജബൽപൂരിൽ നിന്നുള്ളതാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോ. ഏകദേശം അഞ്ചുമിനിട്ടിലേറെ ഇയാൾ മാവ് ചവിട്ടിക്കുഴയ്‌ക്കുന്നുണ്ട്.
ഇത് വലിയ തോതിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു നാടൊന്നാകെ ഒന്നിച്ചിറങ്ങി. പൊലീസിൽ പരാതിയും നൽകി. ബാർഗി പൊലീസ് സ്റ്റേഷന് സമീപമുള്ള ഫുഡ് സ്റ്റാളിലായിരുന്നു വൃത്തിക്ക് പുല്ലുവില നൽകിയ ഭക്ഷണം തയാറാക്കൽ. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം വീഡിയോ പുറത്തുവന്നതോടെ വഴിയോര കടകളിലെ ഭക്ഷണങ്ങളുടെ വൃത്തി വീണ്ടും ചോദ്യ ചിഹ്നമാവുകയാണ്.
#WATCH | Vendor Spotted Kneading Momo Dough With His Feet In Jabalpur, Angry Residents File Complaint With Police#MPNews #MadhyaPradesh pic.twitter.com/QbSigCBXxU
— Free Press Madhya Pradesh (@FreePressMP) September 6, 2024