ഏകദന്തം മഹാകായം; അഹംബോധം ഉടയുന്ന പുണ്യസുദിനം; ഇന്ന് വിനായക ചതുർത്ഥി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകദന്തം മഹാകായം; അഹംബോധം ഉടയുന്ന പുണ്യസുദിനം; ഇന്ന് വിനായക ചതുർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 06:03 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് വിനായക ചതുർത്ഥി, അഗ്നി സ്വരൂപനായ മഹാഗണപതിയുടെ ജന്മദിനം. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറയുന്ന ദേവനാണ് വിഘ്നേശ്വരൻ. അറിവിന്റെയും, ശാസ്ത്രത്തിന്റെയും നാഥൻ.

ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുർത്ഥി. ഈ ദിവസം വൈകുന്നേരം ചന്ദ്രനെ ദർശിക്കുന്നത് ശുഭകരമല്ല എന്നാണ് വിശ്വാസം. ബുദ്ധി- സിദ്ധീ സമേതനായി ഗമിച്ച വിനായകനെ ചന്ദ്രൻ പരിഹസിക്കുകയുണ്ടായി. ഇതോടെ ചന്ദ്രനെ ദർശിക്കുന്നവർക്ക് അപവാദം കേൾക്കാൻ ഇടവരട്ടെ എന്ന് ഗണേശൻ ശപിച്ചു. പശ്ചാത്താപ വിവശനായ ചന്ദ്രൻ ഗണപതിയോട് കഷമാപണം നടത്തുകയും ശാപമോക്ഷം നൽകാൻ പ്രാർത്ഥിക്കുകയും ചെയ്തു. ചന്ദ്രന്റെ അഹങ്കാരം ശമിച്ചതായി ബോദ്ധ്യപ്പെട്ട ഗണനായകൻ ശാപമോക്ഷം നൽകി. എന്നാൽ, വിനായക ചതുർത്ഥി ദിവസം മാത്രം ശാപത്തിന്റെ പ്രഭാവമുണ്ടാകുമെന്ന് ഗണപതി ചന്ദ്രനെ ഓർമ്മിപ്പിച്ചു. ചതുർത്ഥി കാണുക എന്ന പ്രയോഗം ഈ ഐതീഹ്യത്തിൽ നിന്നും ഉടലെടുത്തതാണ്.

ചതുർത്ഥി ദിവസത്തിൽ ആരംഭിച്ച് അനന്ത ചതുർദശി വരെ നീണ്ടു നിൽക്കുന്ന പത്ത് ദിവസത്തെ ആഘോഷമാണ് ഗണേശോത്സവം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. വരസിദ്ധി വിനായക വ്രതം ഗണേശോത്സവത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ ആചരിക്കപ്പെടുന്നു.

ശുഭ കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഗണേശന്റെ അനുഗ്രഹം നേടുന്നത് മാർഗതടസങ്ങളൊഴിവാകാൻ സഹായിക്കുമെന്നാണ് വിശ്വാസം. വിഘ്നങ്ങൾ അകറ്റുന്ന ദേവനായി ആരാധിക്കപ്പെടുന്ന ശിവസുതൻ ഗണപതിയുടെ പ്രഥാന വഴിപാടുകളായ മോദകവും ലഡുവും ഉണ്ണിയപ്പവും അവലും അടയും ഗണേശോത്സവ ദിവസങ്ങളിൽ ഭക്തർ നേദിക്കുന്നു.

മള്ളിയൂർ, പഴവങ്ങാടി, കൊട്ടാരക്കര തുടങ്ങിയ ഗണപതി ക്ഷേത്രങ്ങളിൽ ഈ ദിവസങ്ങളിൽ ദർശനം നടത്തുന്നത് വിഘ്നങ്ങൾ ഒഴിയാനും അഭീഷ്ട വരസിദ്ധിക്കും ഉത്തമമാണ് എന്നാണ് വിശ്വാസം. വിഘ്നഹരനായ ഗണനാഥന് മുന്നിൽ പ്രപഞ്ചം തന്നെ നമിക്കുന്നുവെന്നാണ് ശാസ്ത്രം.

Tags: Vinaya Chathurthiവിനായക ചതുർത്ഥി
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies