തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി. ഇനി മുതൽ നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും അറിയപ്പെടും. റെയിൽവേ ബോർഡിന്റെ ഉത്തരവ് കൂടി പുറത്ത് വന്നാൽ ഔദ്യോഗികമായി പേര് മാറ്റം നിലവിൽ വരും.
ഇരു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ സാറ്റ്ലൈറ്റ് ടെർമിനലുകൾ ആക്കാനുള്ള നടപടികൾ തുടങ്ങും. ലവിൽ ദീർഘദൂര ട്രെയിനുകളാണ് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്നത്. കൊച്ചുവേളി എന്ന പേര് കേരളത്തിന് പുറത്തുള്ളവർക്ക് പരിചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റം. നേമം ടെർമിനൽ വികസനത്തിനും പേരുമാറ്റം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.