റെയിൽവേ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സൗജന്യ ചികിത്സ ഉറപ്പുനൽകി കേന്ദ്രം. യുണീക്ക് മെഡിക്കൽ ഐഡൻ്റിഫിക്കേഷൻ (യുഎംഐഡി) കാർഡുകൾ അവതരിപ്പിക്കാൻ റെയിൽവേ തീരുമാനമായി. എയിംസ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ചികിത്സയ്‌ക്കായി ഈ കാർഡ് ഉപയോഗിക്കാം. 100 രൂപ മാത്രമാണ് ചെലവ്.
ക്യൂആർ കോഡ്, ബയോമെട്രിക്സ് അധിഷ്ഠിത കാർഡാകും യുഎംഐഡി. ഇന്ത്യയിലുടനീളം മെഡിക്കൽ പരിരക്ഷ ലഭിക്കും. 100 രൂപ മുടക്കിയാൽ 12 ലക്ഷം രൂപയുടെ പരിരക്ഷയാണ് റെയിൽവേ ജീവനക്കാർക്ക് ലഭിക്കുക. പെൻഷൻ കൈപ്പറ്റുന്നവർക്ക് 15 ലക്ഷം രൂപയും, ആശ്രിതർക്ക് 10 ലക്ഷം രൂപയുടെയും പരിരക്ഷയുണ്ടാകും.
UMID കാർഡെടുക്കാൻ ചെയ്യേണ്ടത്..
UMID വെബ്സൈറ്റിലോ UMID DIGITALIR എന്ന ആപ്ലിക്കേഷനോ ഡൗൺലോഡ് ചെയ്യുക. തുടർന്ന് രജിസ്റ്റർ ചെയ്യാവുന്നതാണ്. പാൻ കാർഡ്, മൊബൈൽ നമ്പർ എന്നിവ നൽകിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.