ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വീണ്ടും തുടരാൻ തീരുമാനം. ഗംഗാവലി പുഴയിലെ വൃഷ്ടി പ്രദേശത്ത് മഴ മാറിയതിനെ തുടർന്നാണ് തെരച്ചിൽ തുടങ്ങാൻ തീരുമാനമായത്. ഈ മാസം എട്ടിന് കാർവാർ കളക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കും.
തെരച്ചിലിനായുള്ള ഡ്രഡ്ജർ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെടുമെന്നാണ് വിവരം. ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്ജർ ഷിരൂരിലെത്താൻ 30, 40 മണിക്കൂർ സമയമെടുക്കുമെന്നാണ് വിവരം. ടഗ് ബോട്ടിലാണ് ഡ്രഡ്ജർ കൊണ്ടുവരുന്നത്.
ജില്ലാ ഭരണകൂടം ഡ്രഡ്ജിംഗ് കമ്പനിയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഷിരൂരിലെ കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ. ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്യാതിരുന്നത് തെരച്ചിലിന് സഹായമാകും.