മുംബൈ ; രാജ്യമെമ്പാടും ഗണേശ ചതുർത്ഥി ഉത്സവാഘോഷത്തിലാണ് . മുംബൈ, ബെംഗളുരു എന്നിവിടങ്ങളിൽ വൻ ഘോഷയാത്രകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത് . ഇതിനിടെ വിനായക ചതുർത്ഥി ആഘോഷത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ . തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വാർണർ ആശംസകൾ അറിയിച്ചത്.
മഹാഗണപതിയുടെ ചിത്രം പങ്ക് വച്ച് ‘ ഹാപ്പി ഗണേഷ് ചതുർത്ഥി ‘ എന്ന കുറിപ്പും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഡേവിഡ് വാർണർ ഷെയർ ചെയ്തിട്ടുണ്ട് . വാർണർ പങ്കുവെച്ച ആശംസ വൈറലാകുകയും അഭിനന്ദനം അറിയിച്ച് നിരവധി ഇന്ത്യക്കാർ എത്തുകയും ചെയ്തു.
ഡേവിഡ് വാർണർ ഇത്തരത്തിൽ ആശംസകൾ അറിയിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കും ആശംസകൾ അറിയിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. അന്ന് ശ്രീരാമദേവന്റെ ചിത്രവും അദ്ദേഹം പങ്ക് വച്ചിരുന്നു .കൂടാതെ, ഇന്ത്യയുടെ സ്വാതന്ത്ര്യദിനങ്ങളിലും അദ്ദേഹം ആശംസകൾ അറിയിച്ചിട്ടുണ്ട്.















