പാർട്ടി കമ്മിറ്റിയിൽ ഉളള ആളല്ല, സ്വതന്ത്രനാണ്; അതാണ് ഇങ്ങനെ പരസ്യമായി പറയുന്നത്; അൻവറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി കമ്മിറ്റിയിൽ ഉളള ആളല്ല, സ്വതന്ത്രനാണ്; അതാണ് ഇങ്ങനെ പരസ്യമായി പറയുന്നത്; അൻവറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 02:19 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം; നിലമ്പൂർ എംഎൽഎ പിവി അൻവറിന് പരാതി ഉണ്ടായിരുന്നെങ്കിൽ അത് ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഫോറത്തിൽ ആയിരുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. പാർട്ടി ഫോറത്തിൽ ഉന്നയിച്ചിട്ടില്ലെന്നും ഇതാണ് വിവാദമായതെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

എല്ലാ പരാതികൾക്കും പരിഹാരമായി എന്ന് വരില്ല. അൻവർ എന്ത് അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് പറയാൻ കഴിയില്ല. പാർട്ടി കമ്മിറ്റിയിൽ ഉളള ആളല്ല, സ്വതന്ത്രനാണ്. അതാണ് ഇങ്ങനെ പരസ്യമായി പറയുന്നത്. പാർട്ടി അച്ചടക്കത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദപ്പെട്ട ആളുകൾ പാർട്ടി കമ്മിറ്റിയിലാണ് പ്രശ്‌നം ഉന്നയിക്കേണ്ടത്. അല്ലാതെ പുറത്തല്ല. പുറത്ത് ഉന്നയിക്കുന്ന ഘട്ടം അവസാനമാണ് വരുന്നത്. മറ്റ് വഴിയില്ലാത്ത ഘട്ടത്തിലാണിത്.

ആദ്യം തന്നെ വിവാദം ഉണ്ടാക്കുന്ന രീതിയിൽ പ്രസ്താവന നടത്തുക, പിന്നെ പരാതി കൊടുക്കുക ആ രീതി ശരിയല്ലെന്നും പാലൊളി മുഹമ്മദ് കുട്ടി വിമർശിച്ചു. അൻവർ ഉന്നയിച്ച ആക്ഷേപം ഗൗരവമുളളതാണ് അതുകൊണ്ടാണ് മുഖ്യമന്ത്രി സമയമെടുത്ത് അതെല്ലാം കേട്ട് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണമാണ് പിവി അൻവർ ഉന്നയിച്ചിരുന്നത്. പൊലീസിനെ ഉൾപ്പെടെ പി. ശശിയാണ് നിയന്ത്രിക്കുന്നതെന്ന് ആയിരുന്നു വിമർശനം. ക്രമസമാധാന പാലന ചുമതലയുളള എഡിജിപി എംആർ അജിത് കുമാറിനെതിരെയും പി. ശശിയുമായി ബന്ധപ്പെട്ട് അൻവർ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും അൻവർ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ അൻവറിന്റെ പരാതിയിൽ പി ശശിയുടെ പേരില്ലെന്നും സർക്കാർ തലത്തിൽ പരാതി കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചത്. പരാതിയിൽ പറഞ്ഞിട്ടുളളത് ഭരണതലത്തിലുളള ഉദ്യോഗസ്ഥരെക്കുറിച്ചുളളതാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

വിഷയം ബ്രാഞ്ച് സമ്മേളനങ്ങളിലുൾപ്പെടെ ചർച്ച ചെയ്യുമെന്ന് സിപിഎം നേതാക്കളിൽ പലരും പറയുമ്പോഴാണ് വിഷയം ഭരണതലത്തിൽ പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ പറയുന്നത്.

Tags: സിപിഎംഎംവി ഗോവിന്ദൻPolitical newsപിവി അൻവർപാലൊളി മുഹമ്മദ് കുട്ടിപി ശശിLatest Malayalam News
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies