ന്യൂഡൽഹി: കെട്ടിടം തകർന്നു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ. ലക്നൗവിലെ ട്രാൻസ്പോർട്ട് നഗർ ഏരിയയിലാണ് അപകടം. ഹർമിലാപ് ബിൾഡിംഗിൽ ഫാർമ ബിസിനസാണ് നടന്നിരുന്നത്. പരിക്കേറ്റ 30 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുങ്ങിക്കിടന്നതിൽ ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഇന്ന് വൈകിട്ടാണ് സംഭവം.
എൻഡിആർ,എസ്ഡിആർഎഫ് പൊലീസ് അടക്കമുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലാ ഭരണകൂടത്തോടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ബേസ്മെൻ്റിൽ കുടുങ്ങിക്കിടന്നവരെ സംബന്ധിച്ച് വ്യക്തമായ സൂചനകളില്ല.
#WATCH | Lucknow building collapse | Lucknow Divisional Commissioner, Roshan Jacob says, “… So far 4 people have died in the incident. The rescue operation is being carried out…” pic.twitter.com/0W9dEFlzqW
— ANI (@ANI) September 7, 2024
#WATCH | Lucknow Building Collapse | NDRF Deputy Commander Anil Kumar Pal says, “… We NDRF and SDRF and other agencies have responded. NDRF has rescued 3 people here. Before this, fire and other agencies rescued around 10-12 people…” pic.twitter.com/anvzzR0uGZ
— ANI (@ANI) September 7, 2024