മൂന്നാർ വനം ഡിവിഷനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഭാര്യ സ്വർണമാല പണയം വച്ച് ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ പോസ്റ്റ്‌മോർട്ടം നടത്തേണ്ട ഗതികേടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ. പണയം വച്ച് കിട്ടിയ 80,000 രൂപ ഉപയോഗിച്ചാണ് മുരിവാലൻ കൊമ്പന്റെ പോസ്റ്റ്മോർട്ടവും മറ്റും തെലവുകളും വഹിച്ചത്.
ദൈനം ദിന ചെലവുകൾക്ക് പോലും മൂന്നാർ വനം ഡിവിഷനിൽ പണമില്ല. കഴിഞ്ഞ ആറ് മാസമായിട്ട് ഇന്ധന ബില്ലുകൾ നൽകിയിട്ടില്ല, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും സാധിക്കുന്നില്ല. ഡീസലടിച്ചതിന്റെ പമം നൽകാത്തതിനാൽ വനം വകുപ്പിന്റെ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതി നിർത്തി വയ്‌ക്കാനുള്ള തീരുമാനത്തിലാമ് പമ്പ് ഉടമകളും.
സാമ്പത്തിക പ്രതിസന്ധി മറികടക്കനായി ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുകയാണ് വനം വകുപ്പ് ചെയ്യുന്നത്. നേരത്തെ ഡ്രൈവർ, വാച്ചർമാർ,ദ്രുതകർമ സോനാംഗങ്ങൾ, ഡേറ്റ് അനലൈസർമാർ എന്നീ വിഭാഗങ്ങളിലെ താത്കാലിക ജീവനക്കാർ 22 മുതൽ 26 ജിവസം വരെ ജോലി ചെയ്യണമായിരുന്നു. എന്നാൽ നിലവിൽ 15 മുതൽ 20 ദിവസം വരെ ജോലി ചെയ്താൽ മതിയെന്നാണ് നിർദ്ദേശം.
ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 2-നായിരുന്നു
ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ മുറിവാലൻ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരിക്കേറ്റിരുന്നു. മുറിവുകൾ പഴുത്തത്തോടെ ആന അവശനിലയിലായി. തുടർന്ന് ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള വനമേഖലയിൽ ആന ചരിയുകയായിരുന്നു. ശ്വാസകോശത്തിനേറ്റ ആഘാതമാണ് മുറിവാലൻ കൊമ്പന്റെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.















