മുംബൈ: കഴിഞ്ഞ ദിവസം രാജ്യമെമ്പാടും ഗണേശ ചതുർത്ഥി ഭക്തിയോടെയും ആവേശത്തോടെയും ആഘോഷിച്ചു. പല പ്രമുഖ താരങ്ങളും തങ്ങളുടെ ഗണേശപൂജയുടെ ചിത്രങ്ങളും പങ്ക് വച്ചിരുന്നു . ഇതിനിടെ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ പങ്ക് വച്ച ഗണേശപൂജയുടെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു .ദീപങ്ങൾ തെളിയിച്ച് , പൂജകൾ നടത്തിയായിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ വിനായക ചതുർത്ഥി ആഘോഷം
‘ ഗണേശ ഭഗവാനെ നമ്മുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യുമ്പോൾ, എല്ലാ തടസ്സങ്ങളും നീക്കി നമ്മുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്‌ക്കട്ടെ, വിഘ്നഹർത്താ… ഗജാനനാ… മൂഷികവാഹന” ‘ എന്ന കുറിപ്പിനൊപ്പം ഗണേശപൂജയുടെ ദൃശ്യങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചു.
മഹാഗണപതിയുടെ ചിത്രം നടൻ ഷാരൂഖ് ഖാനും പങ്ക് വച്ചിരുന്നു.’വീട്ടിലേക്ക് സ്വാഗതം ‘ഗണപതി ബാപ്പ’ ജി. ഗണേശ ഉത്സവത്തിൽ നിങ്ങൾക്കും കുടുംബത്തിനും ആശംസകൾ. ഗണേശ ഭഗവാൻ നമുക്ക് ധാരാളം സന്തോഷവും ആരോഗ്യവും ജ്ഞാനവും നൽകട്ടെ, കൂടാതെ ധാരാളം മോദകങ്ങൾ കഴിക്കാനും നമുക്ക് കഴിയട്ടെ.‘ എന്നായിരുന്നു ഷാരൂഖ് കുറിച്ചത്.