എസ്ബിഐയുടെ ആശാ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് മുതൽ ബിരുദാന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായമേകാൻ ലക്ഷ്യമിട്ടുള്ളതാണ് ആശാ പ്രോഗ്രാം. പ്രതിവർഷം 15,000 മുതൽ 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സ്റ്റഡി എബോർഡ് കാറ്റഗറി, ഐഐടികളിലും ഐഐഎമ്മിലും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ആനുകൂല്യം ലഭിക്കും.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയായ എസ്ബിഐ ഫൗണ്ടേഷനാണ് സ്‌കോളർഷിപ്പിന് പിന്നിൽ. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് എസ്ബിഐ ഫൗണ്ടേഷന്റെ പ്രവർത്തനം. 2022-ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ 3,198 വിദ്യാർത്ഥികൾക്ക് 3.91 കോടി രൂപ സ്കോളർഷിപ്പായി നൽകാൻ ഫൗണ്ടേഷന് സാധിച്ചു.