അങ്കാറ: ഇസ്രായേലിനെതിരെ ഇസ്ലാമിക രാജ്യങ്ങൾ സഖ്യം രൂപീകരിക്കണമെന്ന് തുർക്കി പ്രസിഡൻ്റ് തയ്യിപ് എർദോഗൻ ശനിയാഴ്ച ആഹ്വാനം ചെയ്തു. ഇസ്രായേലിൽ നിന്നുള്ള “വ്യാപനവാദത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണി” ക്കെതിരെയാണ് ഈ സഖ്യ രൂപീകരണം ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു
ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു തുർക്കി-അമേരിക്കൻ സ്ത്രീയെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ കാര്യം വിവരിച്ചതിന് ശേഷമാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത് .
“ഇസ്രായേൽ ധാർഷ്ട്യം, ഇസ്രായേൽ കൊള്ള, ഇസ്രായേൽ ഭരണകൂട ഭീകരത എന്നിവ തടയാനുള്ള ഒരേയൊരു നടപടി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടുകെട്ടാണ്,” എർദോഗൻ പ്രസ്താവിച്ചു.
ഇസ്താംബൂളിനടുത്തുള്ള ഒരു ഇസ്ലാമിക് സ്‌കൂൾ അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എർദോഗൻ. എർദോഗന്റെ പരാമർശത്തെക്കുറിച്ച് ഇസ്രായേൽ പ്രതികരിച്ചില്ല.















