ഹിന്ദുമത വിശ്വസികൾ ഭക്തിപൂർവ്വം കൊണ്ടാടുന്ന ദിവസമാണ് വിനായക ചതുർത്ഥി. ഗണപതി ഭഗവാന്റെ ജന്മ-ദിനമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. രാജ്യം ഒന്നിച്ച് വിനായക ചതുർത്ഥി കൊണ്ടാടിയപ്പോൾ അംബാനി കുടുംബവും പതിവുപോലെ ആഘോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം കഴിഞ്ഞുള്ള ആദ്യ വിനായ ചതുർത്ഥി ആഘോഷം കൂടിയാണിത്. ഗണപതി ദർശൻ എന്ന പോരിലാണ് ചടങ്ങുകൾ നടന്നത്. പൂജകളിലും ആഘോഷ പരിപാടികളിലും പങ്കെടുക്കാനായി ബോളിവുഡ് സിനിമാ രംഗത്ത് നിന്നും നിരവധി താരങ്ങളാണെത്തിയത്.
മുംബൈയിലെ അംബാനിയുടെ വസതിയിൽ ഉത്സവം പോലെ കൊണ്ടാടിയ ചടങ്ങിൽ പങ്കെടുക്കാൻ സൽമാൻ ഖാൻ, അനന്യ പാണ്ഡേ, കരീന കപൂർ, സെയ്ഫ് അലിഖാൻ, സിദ്ധാർത്ഥ് മൽഹോത്ര, ആമീർ ഖാൻ, കിയാര അദ്വാനി, ശ്രദ്ധ കപൂർ തുടങ്ങി നിരവധി താരങ്ങളാണെത്തിയത്.
ഗോൾഡൻ സാരിയിൽ അനന്യ തിളങ്ങിയപ്പോൾ ശ്രദ്ധ കപൂർ ചുവന്ന വസ്ത്രം ധരിച്ചാണ് ചടങ്ങിനെത്തിയത്. ശ്രദ്ധയുടെ പുതിയ ചിത്രമായ സ്ത്രീ 2-ന്റെ നായകനായ രാജ്കുമാർ റാവും ഭാര്യയും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരമ്പരാഗത വസ്ത്രധാരണത്തിലാണ് സൈഫ് അലിഖാനും സൽമാൻ ഖാനും എത്തിയത്. ചുവന്ന കുർത്തിയായിരുന്നു കരീനകപൂറിന്റെ വേഷം.
View this post on Instagram
തമന്ന, സച്ചിൽ ടെണ്ടുൽക്കർ, സോനം കപൂർ തുടങ്ങിയ താരങ്ങളും പരിപാടിയിൽ പങ്കെടുത്തു. അംബാനി കുടുംബത്തിന്റെ ഗണപതി ദർശൻ പരിപാടികൾ നിമിഷ നേരങ്ങൾക്കുള്ളിലാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.















