തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം മാതൃകാപരമായ സ്ഥാപനമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ. ശ്രീകരുണാകരഗുരുവിന്റെ ഉപദേശങ്ങള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പര്യാപ്തമായതെന്നും കേന്ദ്ര മന്ത്രി. പോത്തൻകോട് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ 98-ാമത് ജന്മദിനാഘോഷമായ നവപൂജിതം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍.
നവപൂജിതം സുവനീർ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുൻ വിദേശകാര്യ സഹമന്ത്രി വി മുരളീദരന് നൽകി പ്രകാശനം നിർവഹിച്ചു. ആദ്ധ്യാതമികതയും ഭൗതികതയും ഇഴചേര്‍ന്ന ഭാരതീയ സംസ്‌കാരത്തിന്റെ ഉടമകളാണ് നമ്മളെന്നും വര്‍ത്തമാന കാലഘട്ടത്തില്‍ ശ്രീകരുണാകരഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും മുൻ കേന്ദ്ര സഹമന്ത്രി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ സന്നിഹിതരായിരുന്നു.