നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യിൽ അവസരം. മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാവുന്നതാണ്.
ജനറൽ മാനേജർ (ടെക്നിക്കൽ)- 20 ഒഴിവുകൾ, ഡപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ)- 20, മാനേജർ (ടെക്നിക്കൽ)- 20 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. മൂന്ന് വർഷമാണ് നിയമന കാലാവധി. എൻഎച്ച്എഐ ചെയർമാൻ അംഗീകരിച്ചാൽ ഒരു വർഷം കൂടി കാലാവധി നീട്ടിയേക്കാം. നാലാം വർഷം മുതൽ 10 വർഷം വരെ കാലാവധി നീട്ടണമെങ്കിൽ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതാണ്. 56 വയസാണ് പ്രായപരിധി.
പട്ടിക വിഭാഗം, പിന്നാക്ക വിഭാഗം, വനിതകൾ, ദിവ്യാംഗർ എന്നിവർക്ക് മുൻഗണയുണ്ട്. NHAI തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ നിയമനം സ്വീകരിക്കണം. ഇത് നിരസിച്ചാൽ പിൻവലിച്ച തീയതി മുതൽ രണ്ട് വർഷത്തേക്ക് NHAI തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. സെപ്റ്റംബർ 23 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കേണ്ടത് ഇങ്ങനെ..
NHAI യുടെ ഔദ്യോഗിക വെബ്സൈറ്റായ nhai.gov.in. സന്ദർശിക്കുക. “Vacancy” ടാബിൽ ക്ലിക്ക് ചെയ്യുക. NHAI പോർട്ടലിൽ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേർഡും സൃഷ്ടിക്കുക.
പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി, (ഓപ്ഷണലായി) ആധാർ കാർഡ് നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക. അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.