കുട്ടികളോടുള്ള സ്നേഹം ഒരിക്കൽ കൂടി വെളിവാക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻ ലീഗിൽ സ്കോട്ലൻഡിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെയും പോർച്ചുഗൽ ടീമിന്റെയും ഹൃദയം നിറയ്‌ക്കുന്ന പ്രവൃത്തി ആരാധകരുടെ കണ്ണുകളെ ഈറനണിയിച്ചത്.
ഗ്രൗണ്ടിൽ താരങ്ങളോടൊപ്പം അകമ്പടിയായി പോകാനിരുന്ന ദിവ്യാംഗരെ ചേർത്തണച്ചാണ് റൊണോൾഡോ അവരെ വരവേറ്റത്. സൂപ്പർ താരത്തിന്റെ അപ്രതീക്ഷിത പ്രവൃത്തിയിൽ ഏവരും പുഞ്ചിരിക്കുന്നതും അത്ഭുതംകൂറുന്നതും കാണാമായിരുന്നു. പിന്നാലെ ഇവരെ താലോലിച്ചും ഒക്കത്തെടുത്തും വീൽചെയറിലിരുത്തിയുമാണ് ഓരോ താരങ്ങളും ഗ്രൗണ്ടിലേക്ക് നടന്നത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
അതേസമയം മത്സരത്തിൽ പോർച്ചുഗൽ 2-1ന് ജയിച്ചു. 88-ാം മിനിട്ടിൽ റൊണോയാണ് പറങ്കിപടയ്‌ക്ക് വിജയം സമ്മാനിച്ചത്. കരിയറിലെ 901-ാമത്തെ ഗോളായിരുന്നു താരം ആഘോഷിച്ചത്. ബ്രൂണോ ഫെർണാണ്ടസാണ് ആദ്യ ഗോൾ നേടിയത്. സ്കോട്ലൻഡിന് വേണ്ടി മക്ടോമിനെയാണ് വലകുലുക്കിയത്.
Cristiano Ronaldo before the game. 🥺❤️
— TC (@totalcristiano) September 8, 2024