ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹൊറർ ത്രില്ലർ ചിത്രം സ്ത്രീ-2 ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്നു. ഇന്ത്യയിൽ നിന്നും റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. ഷാരൂഖ് ഖാൻ ചിത്രം പത്താനെ വീഴ്‌ത്തിയാണ് സ്ത്രീ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 15-ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സോഫീസിൽ 600 കോടിയാണ് നേടിയത്. ഷാരൂഖിന്റെ ജവാനാണ് സ്ത്രീ-2 ന് മുന്നിലുള്ളത്. ആദ്യ ദിനം മാത്രം 55 കോടി സ്ത്രീ-2 സ്വന്തമാക്കി. റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ആഗോളതലത്തിൽ 500 കോടി ക്ലബിലും സ്ത്രീ ഇടംപിടിച്ചു. ദിവസങ്ങൾക്കുള്ളിൽ സ്ത്രീ-2 ജവാനെയും മറികടക്കുമെന്നാണ് വിവരം.
2024-ൽ ഒരു ബോളിവുഡ് സിനിമയ്‌ക്ക് ലഭിച്ച ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂടിയാണിത്. അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ-2 മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്.















