ന്യൂഡൽഹി : കോടീശ്വരനായ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം ലോകത്തെ പല രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ നിരവധി വൈദ്യുതി പദ്ധതികളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട് . ഇന്ന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപഭൂമിയാണ് ബംഗ്ലാദേശ് .
അത്തരമൊരു സാഹചര്യത്തിൽ, ബംഗ്ലാദേശിലെ രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കിടയിൽ, തങ്ങൾക്ക് കിട്ടാനുള്ള 500 മില്യൺ ഡോളർ (ഏകദേശം 4,200 കോടി രൂപ) ഉടൻ നൽകണമെന്ന് അവിടത്തെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗൗതം അദാനി . വൈദ്യുതി പദ്ധതിയുടെ കുടിശ്ശിക ഉടൻ നൽകണമെന്ന് ഗൗതം അദാനി മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്
. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി അദാനി ഗ്രൂപ്പ് തുടർച്ചയായ ചർച്ചകളും നടത്തിവരികയാണ്.തങ്ങൾക്ക് വൈദ്യുതി വിതരണം പൂർത്തിയാക്കുക മാത്രമല്ല, തങ്ങൾ വായ്പ എടുത്തവരുടെ തവണകൾ തിരിച്ചടയ്‌ക്കുകയും വേണം. ബംഗ്ലാദേശിൽ നിന്നുള്ള പേയ്‌മെൻ്റ് കുടിശ്ശികയായതിനാൽ ഇത് വളരെ ബുദ്ധിമുട്ടാണ് – എന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഗോഡ്ഡ പവർ പ്ലാൻ്റിൽ നിന്നാണ് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 1600 മെഗാവാട്ട് ശേഷിയുള്ള കൽക്കരി പവർ പ്ലാൻ്റാണിത്. നിലവിൽ ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി വർധിച്ചുവരികയാണ്. വൈദ്യുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ വർധിച്ചതാണ് ഇതിന് കാരണം. നിലവിൽ, ബംഗ്ലാദേശിന്റെ വൈദ്യുതി സംബന്ധമായ കടം 3.7 ബില്യൺ ഡോളർ (ഏകദേശം 31,000 കോടി രൂപ) കടന്നിരിക്കുകയാണ്.