മലയാളികൾ ഏറെ ആഘോഷിക്കുന്ന ഒരു സൂപ്പർസ്റ്റാർ ഫാമിലി ഉണ്ടെങ്കിൽ അത് സുരേഷ് ഗോപിയുടേതാണ്. താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. സുരേഷ് ഗോപി എന്ന നടനെയും രാഷ്‌ട്രീയക്കാരനെയും ജനനായകനെയും നെഞ്ചിലേറ്റിയ ഒരു വലിയ സമൂഹത്തിന് നന്ദി പറയാനുള്ളത് അദ്ദേഹത്തിന്റെ ഭാര്യയായ രാധികയോടാണ്. ഒരു ജനതയ്‌ക്ക് മുഴുവൻ സുരേഷ് ഗോപി എന്ന മനുഷ്യനെ വിട്ടുനൽകിയ ശക്തി. ഇപ്പോഴിതാ, സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രം വൈറലാകുകയാണ്.
ഭാര്യ രാധികയെ ചേർത്തുപിടിച്ച് നിൽക്കുന്ന സൂപ്പർസ്റ്റാറിന്റെ ചിത്രം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. മനോഹരമായ ചിത്രത്തിന് സുരേഷ് ഗോപി നൽകി അടിക്കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘എന്റെ ഊർജ്ജ സ്രോതസ്സ്’ എന്നാണ് രാധികയുമൊത്തുള്ള ചിത്രത്തിന് സുരേഷ് ഗോപി നൽകിയിരിക്കുന്ന ക്യാപ്ഷൻ.
നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ആഹാ മലയാള മണ്ണിന്റെ സൂപ്പർ ജോഡികൾ’ എന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ സുരേഷ് ഗോപി പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ‘മനുഷ്യൻ തന്റെ കുടുംബത്തെയും സമൂഹത്തെയും സ്നേഹിക്കുന്നു. അവന്റെ ശക്തി എന്നത് അവന്റെ നല്ല പാതിയാണ്’, ‘നിങ്ങളുടെ ശക്തി. വിജയിച്ച ഓരോ വ്യക്തിയുടെയും പിന്നിൽ ഒരു സ്ത്രീയുണ്ട്. തീർച്ചയായും അവളാണ് നിങ്ങളുടെ ഊർജ്ജം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.