ബെംഗളുരു : രാജ്യത്തുടനീളം ട്രെയിനുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ തീവണ്ടികൾ പാളം തെറ്റിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വന്ദേ ഭാരത് ട്രെയിനിന്റെ ജനൽ ചില്ല് ചുറ്റിക ഉപയോഗിച്ച് തകർക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
തീവണ്ടിയുടെ ചില്ല് ശക്തമായിരുന്നതിനാൽ പൊട്ടിയില്ലെങ്കിലും അതിൽ വിള്ളൽ വീണത് വ്യക്തമായി കാണാം. യുപിയിലെ കാനൂരിനു സമീപം വന്ദേഭാരതത്തിന് നേരെ കല്ലേറുണ്ടായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വന്ദേഭാരത് ട്രെയിനിന്റെ ജനാല തകർത്തയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിട്ടുണ്ട് . വീഡിയോ കണ്ടവരെല്ലാം രോഷത്തോടെയാണ് പ്രതികരിക്കുന്നത്.















