ധാക്ക: ദുർഗാ പൂജ ആഘോഷങ്ങളിൽ കടുത്ത നിബന്ധനകൾ മുന്നോട്ട് വെച്ച് ബംഗ്ലാദേശ് സർക്കാർ. ആസാനും നമസ്‌കാരത്തിനും അഞ്ച് മിനിറ്റ് മുമ്പ് ദുർഗാ പൂജാ ചടങ്ങുകളും ശബ്ദ സംവിധാനങ്ങളും നിർത്തിവെക്കാൻ പൂജാ കമ്മിറ്റികളോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
ക്രമസമാധാനം നിലനിർത്താനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര കാര്യ ഉപദേഷ്ടാവ് ലഫ്റ്റനൻ്റ് ജനറൽ (റിട്ട) എംഡി ജഹാംഗീർ ആലം ചൗധരി അവകാശപ്പെട്ടു. ദുർഗാ പൂജ അലങ്കോലമാക്കാനുള്ള മുഹമ്മദ് യുനസ് സർക്കാരിന്റെ ഉത്തരവിൽ ഹിന്ദു സമൂഹം രോഷത്തിലാണ്. ഇടക്കാല സർക്കാരിന്റെ ഉത്തരവിനെ താലിബാൻ ഉത്തരവുമായാണ് ആളുകൾ താരതമ്യം ചെയ്യുന്നത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ മതപരമായ ആഘോഷമാണ് ദുർഗ്ഗാ പൂജ. ഒക്ടോബർ 9 മുതൽ ഒക്ടോബർ 13 വരെയാണ് ചടങ്ങുകൾ നടക്കുക.