ഗുണ്ടൂർ: പോലീസ് പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിരവധി ആളുകൾ കൂട്ടമായി എത്തി മദ്യക്കുപ്പികളുമായി രക്ഷപ്പെടാൻ ശ്രമിച്ചു.സെപ്റ്റംബർ 9 തിങ്കളാഴ്ച ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ ആയിരുന്നു സംഭവം.
പോലീസ് പിടിച്ചെടുത്ത മദ്യക്കുപ്പികൾ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ എറ്റുകുരു റോഡിലെ ഡമ്പിങ് യാർഡിൽ നശിപ്പിച്ചു കളയാനുള്ള ശ്രമത്തിനിടെ കൊള്ളയടിക്കാൻ ഒരു സംഘം മദ്യപസംഘം ശ്രമിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.വിവിധ കേസുകളിൽ നിന്ന് കണ്ടുകെട്ടിയ 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം നിർമാർജനം ചെയ്യുന്നതിനിടെയാണ് ഈ സംഭവം നടന്നത്.
പെട്ടെന്ന് ഒരു കൂട്ടം ആളുകൾ കുപ്പികളിലേക്ക് പാഞ്ഞുകയറി, തങ്ങളാലാവുന്നത് മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. പോലീസ് ഉണ്ടായിരുന്നിട്ടും അവർ മദ്യവുമായി രക്ഷപ്പെടുകയായിരുന്നു.
Chaos erupted in Guntur, Andhra Pradesh, when a group of drunkards attempted to loot Rs 50 lakh worth of seized liquor while police were in the process of destroying it at a dumping yard on Etukuru Road.
The liquor had been confiscated in various cases, and while the officers… pic.twitter.com/XcG3rEOXQa— Sudhakar Udumula (@sudhakarudumula) September 10, 2024
പിടിച്ചെടുത്ത മദ്യക്കുപ്പികൾ റോഡരികിൽ നിരത്തി റോഡ് റോളർ ഉപയോഗിച്ച് തകർത്ത് നശിപ്പിക്കാൻ പോലീസ് പദ്ധതിയിട്ടിരുന്നു. പെട്ടെന്ന്, ചില ആളുകൾ കൂട്ടത്തോടെ കുപ്പികളുമായി ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ ആദ്യം അമ്പരന്ന പോലീസ് ഇവരിൽ ചിലരെ പിന്തുടർന്ന് കുപ്പികൾ കണ്ടെടുത്തു.
സംഭവത്തിന്റെ വീഡിയോ തെലുങ്ക് സോഷ്യൽ മീഡിയയിൽ വൈറലായി.