തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ ഭവനപദ്ധതിയിൽ കേരളത്തിന് 36,067 വീടുകൾ കൂടി അനുവദിച്ചു. ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കും വീണ്ടും സർവ്വേ നടത്തി കണ്ടെത്തുന്നവർക്കും വീട് ലഭിക്കാൻ അവസരമുണ്ടാകും. സെപ്തംബർ 15-നകം 5,000 ഭവനരഹിതരുടെ പട്ടിക നൽകണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തോട് അവശ്യപ്പെട്ടുണ്ട്.
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യമന്ത്രിസഭയോഗത്തിൽ മൂന്ന് കോടി വീടുകളുടെ നിർമ്മാണത്തിന് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയാണ് സർക്കാർ ഈ മേഖലയ്‌ക്കായി നീക്കിവെക്കുന്നത്. പിഎംഎവൈ പ്രകാരം, കഴിഞ്ഞ പത്തുവർഷത്തിനിടെ പദ്ധതി പ്രകാരം മൊത്തം 4.21 കോടി വീടുകളാണ് പൂർത്തീകരിച്ചത്.
2015 ലാണ് നരേന്ദ്രമോദി സർക്കാർ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2022 മാർച്ച് 31-നകം 2 കോടി വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു പിഎംഎവൈ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം. പിന്നീട് പദ്ധതിയുടെ സമയപരിധി നീട്ടുകയായിരുന്നു.















