വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ, അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി ഫഹദ് ഫാസിൽ. ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ജെൻസന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഫഹദ് ഫാസിൽ കുറിച്ച വാക്കുകൾ.
നിരവധി പേരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ ജെൻസണ് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടെത്തിയത്. ‘ഇത്രയും വിഷമിപ്പിച്ച മറ്റൊരു വാർത്തയില്ല’ , ‘ ഫഹദ് ആ കുട്ടിയെ പോയി കാണണം ‘ എന്നിങ്ങനെയാണ് കമന്റുകൾ.
കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിലാണ് തലയ്‌ക്ക് സാരമായി പരിക്കേറ്റ ജെൻസൺ രാത്രിയോടുകൂടി മരിച്ചത്. ഓണം കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനം . അതിനിടെയാണ് ഈ വേർപാട്.