ഗാന്ധി നഗർ : ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ വിള്ളലുണ്ടായതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ആൾക്കെതിരെ കേസെടുത്തു.
Beware of fake news! It has come to our attention that the images of the #StatueofUnity shared by@RaGa4India are from the construction period and are being falsely circulated as images showing cracks.
Always verify facts before believing or sharing. The #StatueOfUnity… pic.twitter.com/Uq253moLLl
— Statue Of Unity (@souindia) September 10, 2024
2018ൽ ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാഡിയ പട്ടണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സർദാർ വല്ലഭായ് പട്ടേലിന്റെ (ഏകതാ പ്രതിമ) പ്രതിമയിൽ വിള്ളലുണ്ടായതായും അത് താഴെ വീഴാൻ സാധ്യതയുണ്ടെന്നുമുള്ള വ്യാജ വാർത്ത ആരോ എക്‌സ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ, എപ്പോൾ വേണമെങ്കിലും തകരാം എന്ന് അവർ അവകാശപ്പെട്ടു. പ്രതിമ നിർമാണം നടക്കുമ്പോൾ എടുത്ത ഫോട്ടോയും അവർ ഇതോടൊപ്പം ചേർത്തിരുന്നു. വിനോദസഞ്ചാരികളിൽ ഭയം ജനിപ്പിക്കാനാണ് ഇവർ ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചത്.
യൂണിറ്റി സ്റ്റാച്യു സ്ഥിതി ചെയ്യുന്ന കെവാഡിയ ഏരിയ ഡവലപ്‌മെൻ്റ് ആൻഡ് ടൂറിസം അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അഭിഷേക് രഞ്ജൻ സിൻഹ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. തുടർന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തു.
സെപ്തംബർ 8 ന് രാവിലെ 9.52 ന് “RaGa4India” എന്ന ഹാൻഡിൽ ഹിന്ദിയിൽ എഴുതിയ ഒരു പോസ്റ്റിൽ “വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിനാൽ പ്രതിമ എപ്പോൾ വേണമെങ്കിലും വീഴാം” എന്ന് പറയുന്നുണ്ട്. അവർ അത് നീക്കം ചെയ്തു. എന്നാൽ അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കുകയായിരുന്നു.