ചെന്നൈ: ഓണത്തിരക്ക് പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വിവിധ ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവേ.
ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തെ കൊച്ചുവേളിയിലേക്കുള്ള പ്രത്യേക ട്രെയിൻ (06160) ഇന്ന് 3.15 ന് പുറപ്പെടും. ഈ ട്രെയിൻ നാളെ രാവിലെ 8.30 ന് കൊച്ചുവേളിയിലെത്തും.. പെരമ്പൂർ, തിരുവള്ളൂർ, ആരക്കോണം, കാട്പാടി, ജോളർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, ബോത്തനൂർ (കോയമ്പത്തൂർ), പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം,ചങ്ങനാശ്ശേരി, തിരുവല്ല, സെങ്ങന്നൂർ, മാവേലിക്കര, കായങ്ങുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മുകളിലുള്ള ട്രെയിനിന്റെ ബുക്കിംഗ് ആരംഭിച്ചു.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗലാപുരത്തേക്കുള്ള പ്രത്യേക ട്രെയിൻ (06161) ഇന്ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടും. നാളെ രാവിലെ 8.30 ന് ട്രെയിൻ മംഗലാപുരത്തെത്തും. ഈ ട്രെയിനിന് പെരമ്പൂർ, ആരക്കോണം, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ ട്രെയിൻ (06162) തിരികെ സെപ്റ്റംബർ 15 ഞായറാഴ്ച വൈകിട്ട് 6 . 45 ന് മംഗളൂരുവിൽ നിന്ന് പുറപ്പെടും. ഇത് പിറ്റേദിവസം രാവിലെ 11 .40 ന് ചെന്നൈയിൽ എത്തും.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂരേക്കുള്ള പ്രത്യേക ട്രെയിൻ (06163) സെപ്റ്റംബർ 14 ശനിയാഴ്ച രാത്രി 11 . 50 ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. പിറ്റേ ദിവസം ഉച്ചക്ക് 1.30 ന് ട്രെയിൻ കണ്ണൂർ എത്തും. ഈ ട്രെയിനിന് പെരമ്പൂർ, ആരക്കോണം, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ ട്രെയിൻ (06164) തിരികെ സെപ്റ്റംബർ 16 തിങ്കളാഴ്ച വൈകിട്ട് 3 . 45 ന് കണ്ണൂർ നിന്ന് പുറപ്പെടും. ഇത് പിറ്റേദിവസം രാവിലെ 7 . 55 ന് ചെന്നൈയിൽ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.