കോഴിക്കോട്: ഷെയിൻ നിഗം നായകനാകുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം. കോഴിക്കോട് കാരപ്പറമ്പിലെ സെറ്റിലാണ് വ്യാഴാഴ്ച അർദ്ധരാത്രി ആക്രമണമുണ്ടായത്. പ്രൊഡക്ഷൻ മാനേജർ ടി.ടി.ജിബുവിന് പരിക്കേറ്റു. അഞ്ചംഗസംഘമാണ് ആക്രമിച്ചതെന്നു സെറ്റിലുണ്ടായിരുന്നവർ പറഞ്ഞു. സാരമായി പരിക്കേറ്റ ജിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. നടക്കാവ് പൊലീസ് കേസെടുത്തു. അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ജിബു പറയുന്നു. ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വെള്ളിമാട് കുന്ന് വെളിച്ചെണ്ണ മില്ലിന് സമീപമാണ് നടക്കുന്നത്.















