മലപ്പുറം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ് പീഡിപ്പിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരിൽ നിന്നാണ് ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. പിന്നീട് വിദ്യാര്‍ഥിനി തന്നെയാണ് പീഡനത്തെ കുറിച്ചു വെളിപ്പെടുത്തുന്നത്. വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ വീട്ടിൽ വെച്ച് തന്നെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രായപൂർത്തി ആകാത്തതിനാൽ ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റും.