മലയാളത്തിലെ ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാറെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്ന നടിയാണ് ഉർവശി. ഏത് റോളും കൈകാര്യം ചെയ്യാനുള്ള അസമാന്യമായ വഴക്കമാണ് ഉർവശിയെ ഇത്രയേറെ പ്രീയപ്പെട്ടതാക്കിയത്. സിനിമയുടെ മായാലോകത്ത് നിൽക്കുമ്പോഴും വേഷത്തിലായാലും പെരുമാറ്റത്തിലായാലും ഉർവശിയെ സാധാരണക്കാരിയാണ്. അതുകൊണ്ട് തന്നെ ഉർവശിയുടെ അഭിപ്രായങ്ങൾ പിന്തിരിപ്പാനാണെന്നും കാലത്തിന് ചേരാത്തതാണെന്നും പറയുന്നവരുണ്ട്. അടുത്തിടെ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലെ ഉർവശിയുടെ വാക്കുകളാണ്
ശ്രദ്ധനേടുന്നത്.
ഇന്നത്തെ തലമുറ വെസ്റ്റേൺ കൾച്ചർ കണ്ട് വളരുന്നവരാണ്. പക്ഷെ ഞാൻ ഇപ്പോഴും പഴയ മനസ്സിലാണ് ജീവിക്കുന്നതെന്ന് ഉർവ്വശി പറയുന്നു. ഒരുങ്ങി നടക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. മിസ് വിമൻസ് കോളജായിരുന്നു അമ്മ. അന്നത്തെ കാലത്തെ വളരെ മോഡേണായി ഡ്രെസ് ചെയ്തിരുന്ന ആളായിരുന്നു. പക്ഷെ അഞ്ച് മക്കളെ വളർത്താനുള്ള ഓട്ടപ്പാച്ചിലിൽ അമ്മ എല്ലാം മറന്നു. രാവിലെ തലയിൽ കൂടി വെള്ളം ഒഴിച്ച് കുളിച്ച് വന്ന് മുടിയിൽ കുളിപ്പിര് മാത്രം പിന്നി ഓഫീസിലേക്ക് ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. ഇന്നത്തെ കുട്ടികൾ കാണുന്നത് നല്ല ചൂരിദാറും ജീൻസും ടോപ്പും ഇട്ട അമ്മമാരെയാണ്. എന്റെ മോളെ പ്രസവിച്ച ശേഷം ജീൻസ് ഇടാൻ പോലും എനിക്ക് നാണക്കേടായി. അതെല്ലാം വളർന്നു വരുന്ന സാഹചര്യം അനുസരിച്ചാണ്, ഉർവശി പറയുന്നു.
എനിക്ക് ഇപ്പോഴും ബർഗർ പോലുള്ള സാധനങ്ങൾ ഇഷ്ടമല്ല. വായിലിട്ടാൽ റബ്ബർ പോലെ തോന്നും. ബർഗർ സൂപ്പറാണ് കഴിക്ക് എന്ന് പറഞ്ഞ് കുഞ്ഞ് നിർബന്ധിക്കും, വാങ്ങി ചവയ്‌ക്കുന്നത് പോലെ കാണിച്ച് അപ്പുറത്ത് പോയി തുപ്പി കളയുമെന്നും നടി പറഞ്ഞു.















