ന്യൂഡൽഹി: രാജ്യത്താദ്യമായി വന്ദേ മെട്രോ ഉദ്ഘാടനം ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. ഗുജറാത്തിലാണ് വന്ദേ മെട്രോ ആദ്യമായി എത്തുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ മെട്രോയുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിക്കും. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം പൂർത്തിയായ വന്ദേ മെട്രോയുടെ അതിസുന്ദരമായ അകക്കാഴ്ചകൾ കാണാം..

അത്യാധുനിക സൗകര്യങ്ങളടങ്ങിയതാണ് ഓരോ കോച്ചും. മഴയെ പ്രതിരോധിക്കുന്ന ഇന്റീരിയർ, ജെർക്കിംഗ് ഇല്ലാത്ത കോച്ചുകൾ, അഗ്നിബാധ കണ്ടെത്തുന്ന ഫയർ ഡിറ്റെക്ഷൻ സംവിധാനം എന്നിവ ഇതിന്റെ സവിശേഷതകളാണ്.

ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേമെട്രോ സർവീസ് തുടങ്ങാൻ പോകുന്നത്. ഞായർ ഒഴികെ ആഴ്ചയിൽ ആറ് ദിവസും സർവീസുണ്ടായിരിക്കുന്നതാണ്.

കുറഞ്ഞത് 12 കോച്ചുകൾ വന്ദേ മെട്രോയിലുണ്ടാകും.

നാല് കോച്ചുകൾ ചേർന്നതായിരിക്കും ഒരു യൂണിറ്റ്. എല്ലാ കോച്ചിലും ഓട്ടോമാറ്റിക് വാതിൽ അടക്കമുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഒരു വന്ദേ മെട്രോയിൽ കുറഞ്ഞത് 1,150 പേർക്ക് യാത്ര ചെയ്യാം.

മീഡിയം ഡിസ്റ്റൻസ് ട്രാവലിനായി പ്രത്യേകം പണികഴിപ്പിച്ചതാണ് വന്ദേ മെട്രോ. അതിനാൽ 150-250 കിലോമീറ്റർ ദൂരപരിധിയിലുള്ള സ്റ്റോപ്പുകളിലാണ് സർവീസ് നടത്തുക.
















