കൊല്ലം: ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പതിവ് തെറ്റിക്കാതെ ഇക്കുറിയും വാനരസദ്യ നടന്നു. ഉത്രാടദിനത്തിലും തിരുവോണത്തിനുമാണ് ഇവിടെ സദ്യ ഒരുങ്ങുന്നത്. വാനരസദ്യ കാണുന്നതിനായി ദൂരദേശങ്ങളിൽ നിന്നടക്കം നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്
തൂശനിലയിൽ തുമ്പപ്പൂച്ചോറും അവിയലും കൂട്ടുകറികളും പരിപ്പും പപ്പടവും സാമ്പാറും പായസവുമടക്കം സദ്യവട്ടമെല്ലാം ഉൾപ്പെടുത്തിയാണ് വാനരൻമാർക്ക് സദ്യ ഒരുക്കുന്നത്. വിളമ്പിക്കഴിഞ്ഞാലുടൻ കൂട്ടത്തിലെ നേതാവ് എത്തി രുചിച്ചു നോക്കും പിന്നാലെ വാനരപ്പട ഒന്നാകെ അണിനിരക്കും ഉത്രാട ദിനത്തിലും തിരുവോണത്തിലുമാണ് എല്ലാ കൂട്ടുകറികളും ഉൾപ്പെടുത്തി സദ്യ നൽകുന്നത് .
കലപിലകൂട്ടിയും, ചങ്ങാത്തം പറഞ്ഞും പരസ്പരം വാരിനൽകിയുമെല്ലാം സദ്യ കെങ്കേമമാക്കുകയാണ് ശാസ്താംകോട്ടയിലെ വാനരസേന. കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത കാഴ്ചയാണ് ഇത്. ഓണ ദിനത്തിൽ മാത്രമല്ല നിത്യേന ക്ഷേത്രത്തിൽ വാനരയൂട്ട് നടന്നുവരുന്നുണ്ട്. ഓണ ദിനത്തിൽ മാത്രമല്ല നിത്യേന ക്ഷേത്രത്തിൽ വാനരയൂട്ട് നടന്നുവരുന്നുണ്ട്. ഉത്രാട ദിനത്തിലും തിരുവോണത്തിലുമാണ് എല്ലാ കൂട്ടുകറികളും ഉൾപ്പെടുത്തി സദ്യ നൽകുന്നത് ശ്രീരാമസ്വാമിയുടെ അനുചരന്മാരായിട്ടാണ് ശാസ്താംകോട്ടയിലെ വാനരന്മാരെ ഭക്തർ നോക്കിക്കാണുന്നത്.















