മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ യമഹ, തങ്ങളുടെ ഹോട്ട് സെല്ലിംഗ് ബൈക്കാണ് R15-ന്റെ പുതിയ വകഭേദം പുറത്തിറക്കി. കാർബൺ ഫയർ പാറ്റേൺ ഗ്രാഫിക്‌സ് ഫീച്ചർ ചെയ്യുന്ന R15M എന്ന പേരിലാണ് ഏറ്റവും പുതിയ ട്രിം പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ഈ മോട്ടോർസൈക്കിൾ ഒരു സാന്നിധ്യമായിരുന്നു.
പുതിയ ബൈക്ക് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് 1.98 ലക്ഷം രൂപ പ്രാരംഭ വിലയിലാണ്. അതേസമയം കാർബൺ ഫൈബർ പാറ്റേണുള്ള മുൻനിര മോഡലിന് 2.08 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില ഉയരുന്നു. കറുപ്പും സിൽവറും സമന്വയിപ്പിച്ച് പുതിയ ഡ്യുവൽ ടോൺ ടച്ച് കളറാണ് R15M-ന് നൽകിയിരിക്കുന്നത്.
ബ്രാൻഡിന്റെ ഏറ്റവും പുതിയ ഓഫർ 155 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ്. ഇത് പരമാവധി 18.35 bhp കരുത്തും 14.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിന്. ക്വിക്ക് ഷിഫ്റ്ററും സജ്ജീകരണത്തിൽ വരുന്നു.















