ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായിരുന്നു മാരുതി സിയാസ്. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയും നാല് പേർക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ സ്പേസുമുള്ള സെഡാൻ ഇന്നത്ര ജനപ്രിയം ഒന്നുമല്ല. മന്ദഗതിയിലാണ് വില്പന എങ്കിലും, ഇതുവരെ സിയാസിനെ തങ്ങുടെ വാഹനനിരയിൽ നിന്നും ഒഴിവാക്കാൻ മാരുതിയും ശ്രമിച്ചിട്ടില്ല.
Ciaz-നെ മോഡിഫൈ ചെയ്ത് പലരും കാർ നിരത്തിൽ ഓടിക്കാറുണ്ട്. അത്തരത്തിൽ മുംബൈയിൽ നിന്നുള്ള ഒരു കാറാണ് ഇപ്പോൾ ഇൻറർനെറ്റിൽ വൈറലാകുന്നത്. നവി മുംബൈയിലെ സായ് ഓട്ടോ ആക്‌സസറീസാണ് ഒരു ബിഎംഡബ്ല്യു പോലെ തോന്നിപ്പിക്കുന്ന അമോട്രിസ് ബോഡി കിറ്റിൽ ഒരു സിയാസ് മോഡിഫൈ ചെയ്തിരിക്കുന്നത്.
റിയാസിനെ ബിഎംഡബ്ല്യു ലുക്കിൽ എത്തിക്കാൻ സായ് ഓട്ടോ ആക്സസറീസ് കുറച്ച് അധികം പണിതിട്ടുണ്ട് എന്ന് ഉറപ്പാണ്. തകരാറുകൾ പരിഹരിച്ചു, ബോഡി കിറ്റ് സ്ഥാപിച്ചു, നല്ല പെയിൻ്റ് നൽകി. പുതിയ ബിഎംഡബ്ല്യു എം4 ന് സമാനമായി ഗ്രിൽ നൽകുന്നു.
കറുത്ത നിറത്തിൽ റൂഫ് ലൈനുകൾ ഹെഡ്‌ലാമ്പുകൾ OG യൂണിറ്റുകളാണ്. പ്രൊജക്ടറുകളെ ഹൈലൈറ്റ് ചെയ്യുന്ന ഓനിക്സ് ശൈലിയിലുള്ള വളയങ്ങൾ ഉപയോഗിച്ച് പരിഷ്‌ക്കരിച്ചിരിക്കുന്നു. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഇവയുടെ നിറം മാറ്റാം. ഫോഗ് ലാമ്പുകളും പുതിയതാണ്.
റണ്ണിംഗ് ബോർഡിനൊപ്പം സൈഡ് സ്കർട്ടുകളും ഉണ്ട്. ടെയിൽഗേറ്റിൽ ഒരു കറുത്ത സ്‌പോയിലർ ഘടിപ്പിച്ചിരിക്കുന്നു. പിൻ ബമ്പർ പുതിയതാണ്. കൂടാതെ 4 ഫിനുകളുള്ള ഒരു ഡിഫ്യൂസർ ലഭിക്കുന്നു. അലോയ് വീലുകളിൽ കറുപ്പും ബ്രേക്ക് കാലിപ്പറുകളും ഡ്രമ്മുകളും ചുവപ്പ് നിറത്തിലാണ്. ഫെൻഡറുകളിൽ വെൻ്റുകളുണ്ട്, അവ ‘റേഞ്ച് റോവർ സ്റ്റൈൽ’ ആണ്.
ഡീസൽ സിയാസാണ് മോഡിഫൈ ചെയ്തിരിക്കുന്ന വാഹനം. വാഹനത്തിന്റെ അകവും ആശ്ചര്യപ്പെടുത്തുന്ന രൂപത്തിലാണ് പരിഷ്കരിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് അവകാശപ്പെടുന്ന ക്യാബിന് ഇപ്പോൾ ഇരട്ട-ടോൺ ഫിനിഷ് ലഭിക്കുന്നു. ഇളം ബ്രൗൺ നിറത്തിലാണ് സീറ്റ് അപ്ഹോൾസ്റ്ററി പൂർത്തിയാക്കിയിരിക്കുന്നത്. സെൻ്റർ കൺസോൾ, ഡാഷ്‌ബോർഡ്, ഡോറുകൾ എന്നിവയിലും സമാനമായ രണ്ട് നിറങ്ങളിലുള്ള ട്രീറ്റ്‌മെൻ്റ് കാണാം.
ഒന്നിലധികം ഘടകങ്ങൾക്ക് വുഡൻ ഫിനിഷും ലഭിക്കും. വാൽനട്ട്, ആൽമണ്ട് നിറങ്ങൾക്കൊപ്പം വുഡ് ഫിനിഷും സ്റ്റിയറിങ്ങിന് ലഭിക്കുന്നു. അകത്ത് ലെതറിന്റെ ഉദാരമായ ഉപയോഗവും ക്യാബിൻ രൂപകൽപ്പനയിൽ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്ന ഒരു സമ്പൂർണ്ണ ആംബിയൻ്റ് ലൈറ്റിംഗ് പാക്കേജും ഉണ്ട്.















