ഷിംല ; ഹിമാചൽ പ്രദേശിലെ അനധികൃത മസ്ജിദുകൾക്കെതിരെ രോഷം ശക്തമാകുന്നു. ഷിംലയിലെ സഞ്ജൗലിയിലും മാണ്ഡിയിലെ ജയിൽ റോഡിലും അനധികൃതമായി മുസ്ലീം പള്ളികൾ നിർമ്മിച്ചതിന് പിന്നാലെ കുളുവിലും നിർമ്മിച്ച അനധികൃത മുസ്ലീം പള്ളികൾക്കെതിരെ ജനങ്ങൾ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധ ഹിന്ദുക്കൾ പ്രകടനം നടത്തി.
അതേസമയം, മാണ്ഡിയിലെ അനധികൃത മസ്ജിദ് പൊളിക്കുന്നത് വരെ ആളുകൾ ഹനുമാൻ ചാലിസയുടെ അഖണ്ഡ പാരായണം ആരംഭിച്ചിട്ടുണ്ട്.ഇ തോടൊപ്പം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ മുപ്പത് ദിവസം പാരായണത്തോടൊപ്പം കീർത്തനവും ഉണ്ടായിരിക്കും. കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ മുസ്ലീം പക്ഷം അനധികൃതമായി നിർമ്മിച്ച മസ്ജിദ് നീക്കം ചെയ്തില്ലെങ്കിൽ ഹിന്ദുക്കൾ അത് പൊളിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
കുളുവിലെ മസ്ജിദ്, സ്ഥിതി ചെയ്യുന്നത് അഖാര ബസാറിലെ ശ്രീറാം ഗലിയിലാണ്. ഖാദി ഗ്രാമവ്യവസായത്തിന്റെ ഭൂമിയിലാണ് ജുമാമസ്ജിദ് പണിതതെന്ന് ഹിന്ദു സംഘടനകൾ പറയുന്നു. ഈ പള്ളിയുടെ അനധികൃത നിർമ്മാണത്തിനെതിരെ ഹനുമാൻ മന്ദിർ രാംശില മുതൽ ധൽപൂർ ചൗക്ക് വരെ ആളുകൾ പ്രകടനം നടത്തി.
ഹിന്ദു ജാഗരൺ മഞ്ചുമായും മറ്റ് ഹൈന്ദവ സംഘടനകളുമായും ബന്ധപ്പെട്ടവർ അഖാര ബസാറിലെത്തി പള്ളിയിൽ നിന്ന് 10 മീറ്റർ അകലെ ഹനുമാൻ ചാലിസ പാരായണം ചെയ്തു.ഗവർണർക്കും നിവേദനം നൽകി . അനധികൃത മസ്ജിദ് പൊളിക്കണമെന്നും പ്രദേശത്തെ മുഴുവൻ അനധികൃത പള്ളികളെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.















