രാജ്യത്ത് വിപുലമായ രീതിയിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ നടക്കുകയാണ് . ഒൻപത്, പതിനൊന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചിലയിടങ്ങളിലെ ആഘോഷങ്ങൾ. വിനായക ചതുർത്ഥി സമയത്ത് ഗണപതിയെ സ്വപ്നത്തിൽ കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വപ്ന വ്യാഖ്യാതാക്കൾ വിശ്വസിക്കുന്നത് ഒരു സ്വപ്നം നമ്മുടെ ഭൂതകാലവുമായി അല്ലെങ്കിൽ നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ഭഗവാനെ സ്വപ്നത്തിൽ കാണുന്നത് ഗണപതിയുടെ അനുഗ്രഹമായി കരുതുന്നു. ആ ദേവന്റെ സംരക്ഷണവും ലഭിക്കുമെന്നാണ് വിശ്വാസം . വിഘ്നഹരനായ ഗണപതിയെ സ്വപ്നം കാണുന്നത് നല്ല ലക്ഷണമാണെന്നും പറയപ്പെടുന്നു. ഗണപതിയെ സ്വപ്നം കാണുന്നുവെങ്കിൽ, അതിനർത്ഥം വിജയം കൈവരിക്കുമെന്നാണ്. എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നും, വിജയവും സമൃദ്ധിയും ഉണ്ടാകുമെന്നും ഈ സ്വപ്നം സൂചന നൽകുന്നു.ഗണപതിയെ സ്വപ്നത്തിൽ കാണുന്നത് നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും.ആസൂത്രിതമായ എല്ലാ ജോലികളും തടസ്സമില്ലാതെ പൂർത്തിയാകും എന്നാണ് ഇതിനർത്ഥം.















