പ്രയാഗ്‌രാജ് ; ഹിജാബ് ധരിച്ച് മോഷണം നടത്തിയ യുവതികൾ ഒടുവിൽ അറസ്റ്റിൽ. അടുത്തിടെ നഗരത്തിൽ ഹിജാബിന്റെ മറവിൽ മോഷണം നടക്കുന്നതായി നിരവധി പരാതികൾ വന്നിരുന്നു . ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രയാഗ്‌രാജ് സ്വദേശികളായ അസ്മ പർവീൺ, റൂബി അൻസാരി എന്നിവരെ അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കണ്ടെടുത്തിട്ടുണ്ട്.
ഡിഎസ്എ ഗ്രൗണ്ടിന് സമീപം രണ്ട് സ്ത്രീകൾ ഹിജാബ് ധരിച്ച് നിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു . തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത് . ഹിജാബ് ധരിച്ച് മോഷണം നടത്താനൊരുങ്ങുകയായിരുന്നുവെന്ന് യുവതികൾ പോലീസിനോട് പറഞ്ഞു.
ഹിജാബ് ധരിച്ച് മോഷണം നടത്തിയിട്ടും പിടിക്കപ്പെട്ടില്ലെന്നും, ഹിജാബ് നീക്കം ചെയ്തുകൊണ്ട് പോലീസ് അന്വേഷണം നടത്താറിലെന്നും അതുകൊണ്ടാണ് ഇത് തെരഞ്ഞെടുത്തതെന്നുമാണ് യുവതികൾ പറഞ്ഞത്.















