ബിജിംഗ്: ഏഷ്യൻ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ദക്ഷിണകൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരെ നാല് ഗോളിന് തകർത്താണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.
ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ ഇരട്ട ഗോളാണ് നിർണായകമായത്. 19, 45 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്റെ ഗോളുകള്‍. 13-ാം മിനിറ്റില്‍ ഉത്തം സിംഗും 32-ാം മിനിറ്റില്‍ ജര്‍മന്‍പ്രീത് സിംഗും ഇന്ത്യയ്‌ക്കായി വലകുലുക്കി. 33-ാം മിനിറ്റില്‍ യാങ് ജി ഹുനാണ് കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ അഞ്ചാമത്തെ ചാംപ്യൻസ് ട്രോഫി കിരീടം ലക്ഷ്യമിട്ട് നാളെ ആതിഥേയരായ ചൈനയെ നേരിടും.