ജവഹർ നവോദയ ആറാം ക്ലാസ് പ്രവേശന രജിസ്‌ട്രേഷൻ തീയതി നീട്ടി. സെപ്റ്റംബർ 23 വരെ രജിസ്റ്റർ ചെയ്യാം. നേരത്തെ സെപ്റ്റംബർ 16 വരെയായിരുന്നു സമയപരിധി.
താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 2013 മേയ് ഒന്നിനും 2015 ജൂലൈ 31 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് navodaya.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.















