മുംബൈ: ഗണേശോത്സവത്തിന് സമാപനമായി. ഗണേശ ഭഗവാന്റെയും ഗൗരിയുടെയും 37,000-ത്തിലേറെ വിഗ്രഹങ്ങളാണ് മുംബൈയിലെ ജലാശയങ്ങളിൽ നിമജ്ജനം ചെയ്തത്. ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന ലാൽബൗച്ച രാജ ഗണേശന്റെ വിഗ്രഹം തെക്കൻ മുംബൈയിലെ ഗിർഗാവ് ബീച്ചിൽ നിന്ന് അറബിക്കടലിലാണ് നിമജ്ജനം ചെയ്തത്.
വിഗ്രഹ നിമജ്ജനുത്തിനായി നഗരത്തിന്റെ നാന ഭാഗത്തും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണി വരെയുള്ള കൻക്കുകൾ പ്രകാരം 37,064 വിഗ്രഹങ്ങളാണ് നിമജ്ജനം ചെയ്തത്. ഇതിൽ 5,762 എണ്ണം കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെതായിരുന്നു. 197 എണ്ണം ഗൗരി വിഗ്രഹങ്ങളായിരുന്നു. നഗരത്തിലെ ബീച്ചുകളും തടാകങ്ങളും കൃത്രിമ കുളങ്ങളിലും ഭക്തർ നിമജ്ജനം നടത്തി. ഇന്ന് നിമജ്ജനം ചെയ്തവയിൽ 31 ശതമാനവും കൃത്രിമ കുളങ്ങളാലായിരുന്നു.
അനന്ത ചതുർത്ഥി അഥവാ വിഗ്രഹ നിമജ്ജനത്തിന് ശേഷം ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ജുഹു ബീച്ച് ഉൾപ്പെടെ മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ ബീച്ച് വൃത്തിയാക്കൽ ആരംഭിച്ചു. സെപ്റ്റംബർ ഏഴിന് ആരംഭിച്ച ആഘോഷങ്ങൾക്ക് ഇതോടെ അവസാനമായി.