തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ തെഞ്ഞെടുപ്പുകൾക്കുള്ള അഭിമുഖം സെപ്റ്റംബർ 25, 26 തീയതികളിൽ തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വച്ച് നടക്കും. ഇൻറർവ്യൂവിന് ശേഷം തുലാമാസം ഒന്നാം തീയതി സന്നിധാനത്ത് വച്ച് നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നത്. അർഹരായ അപേക്ഷകർക്ക് ഇൻറർവ്യൂ മെമ്മോ അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്ത അപേക്ഷകർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹെഡ് ഓഫീസുമായി ബന്ധപ്പെടുക.