വിപ്ലവകരമായ മാറ്റമായിരിക്കും ഉണ്ടാകുക; ആഷിക് അബു, റിമാ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പുതിയ സിനിമാ സംഘടനയെപ്പറ്റി വിനയൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

വിപ്ലവകരമായ മാറ്റമായിരിക്കും ഉണ്ടാകുക; ആഷിക് അബു, റിമാ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പുതിയ സിനിമാ സംഘടനയെപ്പറ്റി വിനയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 08:48 pm IST
FacebookTwitterWhatsAppTelegram

ആഷിക് അബുവിന്റെയും റിമാ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന പുതിയ സിനിമാ സംഘടനയെ പ്രശംസിച്ച് സംവിധായകൻ വിനയൻ. പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്സ്(PMFA) എന്ന പുതിയ സിനിമാ സംഘടനയുടെ നിയമാവലി ഡ്രാഫ്റ്റ് തനിക്ക് അയച്ചു തന്നുവെന്നും പുതിയ സംഘടനയുമായി സഹകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് താൻ പറഞ്ഞുവെന്നും വിനയൻ പ്രതികരിച്ചു.

“മലയാള സിനിമയിലെ നിർമ്മാതാക്കൾ മുതൽ ടെക്നീഷ്യൻമാരും ആർട്ടിസ്റ്റുകളും മാത്രമല്ല തൊഴിലാളികളും സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളും(ജൂണിയർ ആർട്ടിസ്റ്റുകൾ) കുടാതെ സിനിമയുടെ പബ്ളിസിറ്റിക്കായി പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളികൾക്കു പോലും അംഗത്വം കൊടുത്തുകൊണ്ടുള്ള വിശാലമായ ഒരു വേദി ആയിട്ടാണ് PMFA ആരംഭിക്കുന്നത്”.

“ഇതു വിജയിച്ചാൽ മലയാള സിനിമാ സംഘടനകൾക്കിടയിൽ വിപ്ലവകരമായ മാറ്റമായിരിക്കും ഉണ്ടാകുക. ആ സംഘടന ട്രേഡ് യൂണിയൻ ആക്കണോ എന്ന കാര്യം പൊതുയോഗത്തിൽ തീരുമാനിക്കാം എന്നാണ് സംഘാടകർ പറഞ്ഞത്.
ട്രേഡ് യൂണിയൻ ആകുകയോ, ഏതെങ്കിലും ട്രേഡ് യൂണിയനുകൾക്ക് ആ അസ്സോസിയേഷനിൽ അംഗത്വം കൊടുക്കുകയോ ചെയ്യാൻ പൊതുയോഗ തീരുമാനം മതിയാകും.
എന്തായാലും ഒരു ഡ്രൈവർക്കോ സെറ്റുകളിൽ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ബോയ്‌ക്കോ ഒരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റിനോ നിർമ്മാതാവും സംവിധായകനും നായകനും ഇരിക്കുന്ന വേദിയിൽ തുല്യതയോടെ അഭിപ്രായ പ്രകടനം നടത്താൻ കഴിയുക എന്നത് പുതിയൊരു സിനിമാ സംസ്കാരം സൃഷ്ടിച്ചേക്കാം”.

“തീരുമാനങ്ങൾ കൂടുതൽ സുതാര്യ മാക്കാനും സ്വാർത്ഥമതികളുടെ പവർഗ്രൂപ്പ് ഫോർമേഷൻ ഒഴിവാക്കാനും ഈ കൂട്ടായ്മ സഹായിക്കും. വേറെ ഏതെങ്കിലും സിനിമാ സംഘടനയിൽ അംഗമായിട്ടുള്ളവർക്ക് ഈ സംഘടനയിൽ അംഗത്വം എടുക്കുന്നതിൽ തടസ്സമില്ല എന്നത് ജനാധിപത്യപരമായി നല്ല കാര്യം തന്നെ. തങ്ങളുടെ സംഘടനയിൽ അംഗമല്ലാത്തവരെ കൊണ്ട് സിനിമാ സെറ്റിൽ ജോലി ചെയ്യിക്കില്ല എന്ന ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആദ്യത്തെ ആവശ്യമാണ്. ഇതെല്ലാം സ്വകാര്യ സംഘടനകളാണ് അല്ലാതെ സർക്കാർ കമ്മിറ്റികളല്ല എന്ന കാര്യം പലരും ഓർക്കുന്നില്ല”.

“ഇപ്പോൾ തന്നെ നിർമ്മാതാക്കളുടെ സംഘടനയിലും അമ്മയിലും ഫെഫ്കയിലും ഒരുപോലെ അംഗത്വമുള്ള ധരാളം ചലച്ചിത്ര പ്രവർത്തകരുണ്ട്. ഒന്നിലും അംഗത്വം കിട്ടാതെ നിൽക്കുന്നതോ വലിയ തുക കൊടുക്കേണ്ടതു കൊണ്ട് അംഗത്വം എടുക്കാതെ നിൽക്കുന്നതൊ ആയ ധാരാളം നിർമ്മാതാക്കളും നടീ നടൻമാരും ടെക്നീഷ്യൻമാരും പുറത്ത് നിൽക്കുന്നുണ്ട് അവരെയൊക്കെ ചെറിയ ഒരു തുക മാത്രം മെമ്പർഷിപ്പ് ഫീ മേടിച്ചു കൊണ്ട് പുതിയ സംഘടനയിലേക്ക് കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം.
കൂടുതൽ സുതാര്യവും നൈതികതയും ഉള്ള സംഘടനയായും വലിപ്പച്ചെറുപ്പം ഇല്ലാതെ സംഘടനയ്‌ക്കുള്ളിൽ എല്ലാവരെയും ഒരുപോലെ കാണുകയും അതുപോലെ ഭയമില്ലാതെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്തും പുതിയ സംഘടന ആർജ്ജിക്കണം.
എങ്കിൽ ആ സംഘടനയ്‌ക്കൊപ്പം ഞാനും ഉണ്ടാകും.
പവർ ഗ്രൂപ്പല്ല, നമുക്ക്  പവറുള്ള സിനിമാ ഇൻഡസ്ട്രിയാണ് ആവശ്യം”-എന്നാണ് വിനയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Tags: Director vinayanRIMA KALLINGALAashiq abuProgressive film makers India
ShareTweetSendShare

More News from this section

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies