ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിലുണ്ടായ വർഗീയ കലാപത്തെ തുടർനന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രകോപനമുണ്ടെന്നാരോപിച്ച് കേന്ദ്ര തൊഴിൽ, തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് എന്നിവർക്കെതിരെ കർണ്ണാടക പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ സൻഹിതയിൽ “കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനം” എന്ന കുറ്റത്തിന് ചുമത്തുന്ന സെക്ഷൻ 192 പ്രകാരമാണ് രണ്ട് നേതാക്കൾക്കെതിരെയും കേസ് എടുത്തത്. വെവ്വേറെ എഫ്ഐആറുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് .
ഇതും വായിക്കുക
കല്ലെറിയുകയും തീകൊളുത്തുകയും ചെയ്തവരെ സംരക്ഷിക്കുന്ന കർണ്ണാടക സർക്കാർ ഗണേശനെ അറസ്റ്റ് ചെയ്തെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ എക്‌സ് അക്കൗണ്ടിൽ, ഒരു പോലീസ് ഉദ്യോഗസ്ഥൻ ഗണപതിയുടെ വിഗ്രഹത്തെ പിടിച്ചെടുത്ത് പോലീസ് വാഹനത്തിൽ വയ്‌ക്കുന്നതിന്റെ ചിത്രങ്ങൾ പങ്കിട്ട കരന്ദ്‌ലാജെ അക്രമികൾ രക്ഷപ്പെട്ടുവെന്നും ഗണേശ വിഗ്രഹം അറസ്റ്റിലായെന്നും പോസ്റ്റ് ചെയ്തതാണ് കേസിനു കാരണമായത്.
ഇതും വായിക്കുക
സെപ്തംബർ 11ന് രാത്രിയാണ് മാണ്ഡ്യയിലെ നാഗമംഗല ടൗണിൽ ഗണപതി വിഗ്രഹ ഘോഷയാത്രയെ ഒരു സംഘം ആക്രമിച്ചതിനെത്തുടർന്ന് സംഘർഷമുണ്ടായത്.
ഇതും വായിക്കുക
നാഗമംഗല കലാപത്തിലും പാക് അനുകൂല മുദ്രാവാക്യം: എൻഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി……
നാഗമംഗല സംഭവത്തിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി പ്രതിപക്ഷ നേതാവ് ആർ അശോക് പോസ്റ്റിട്ടിരുന്നു. ഇതിനോടോപ്പം ചേർത്തിരുന്നു ഫോട്ടോകൾ മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവയാണെന്നും സംഭവവുമായി ബന്ധമില്ലാത്തവ ആണെന്നും ആണ് ആരോപണം. നാഗമംഗല ടൗൺ സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.















