ബെംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾക്കെതിരെയുള്ള ബംഗളൂരുവിലെ പ്രതിഷേധത്തിനിടെ നടത്തിയ പ്രസ്താവനയെ തുടർന്ന് പാർലമെൻ്റ് അംഗം ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി വ്യാഴാഴ്ച റദ്ദാക്കി.
ജനപ്രാതിനിധ്യ നിയമത്തിലെ 123(3),123(3എ), 125 വകുപ്പുകൾ പ്രകാരം കോട്ടൻപേട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നടപടികൾ ആണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് ജഡ്ജി റദ്ദാക്കിയത്
കരന്ദ്‌ലാജെയ്‌ക്കെതിരെണ്ടായിരുന്ന സമാന നടപടികൾ മദ്രാസ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയതായി കോടതി ചൂണ്ടിക്കാട്ടി .