തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ. ഹൈന്ദവ സമൂഹത്തിനോട് ചെയ്യുന്ന ഈ വഞ്ചന ദൈവം പൊറുക്കില്ലെന്നും ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
തിരുപ്പതി വെങ്കിടേശ്വര സ്വാമിയെ പ്രാർത്ഥിക്കുന്ന, ആരാധിക്കുന്ന ഭക്തരോട് കാണിക്കുന്ന ചതിയാണിത്. മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരെയും നിരീശ്വരവാദികളെയും ടിടിഡി ബോർഡിലേക്ക് നിയമിച്ചതിന്റെ പരിണിത ഫലങ്ങളാണിവയെന്നും അദ്ദേഹം തുറന്നടിച്ചു. ഇത്തരം നടപടി ഹൈന്ദവ വിശ്വാസങ്ങളോടുള്ള അനാദരവിനും അഴിമതിക്കും കാരണമാകുമെന്ന് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യം പുറത്തുവരാനായി ആന്ധ്ര സർക്കാർ ഉടൻ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ സർക്കാരിന്റെ കാലത്താണ് തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തതെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള ആരോപണമെന്നായിരുന്നു വൈഎസ് ആർ കോൺഗ്രസിന്റെ വാദം. എന്നാൽ ദേശീയ ക്ഷീരവികസന ബോർഡിന്റെ ലാബ് റിപ്പോർട്ട് പുറത്തുവന്നതോടെ വൈഎസ്ആർ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് അവസാനിച്ചു. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.
God will not forgive for this massive betrayal to Hindus.
Animal fat being used in laddu is a deep betrayal of faith and trust to Hindus who pray to Tirumala Venkateshwara Swamy.
In the past, we raised concerns that allowing individuals from other communities & atheists as…
— Bandi Sanjay Kumar (@bandisanjay_bjp) September 19, 2024