ഷിംല ; അനധികൃത മസ്ജിദ് നിർമ്മാണത്തിന് പിന്നാലെ ഹിമാചലിലെ ചില കച്ചവടക്കാരും സംശയത്തിന്റെ നിഴലിൽ . ഷിംലയിലെ തിരക്കേറിയ മാർക്കറ്റിൽ വ്യാപാരം നടത്തുന്ന 46 പുറത്തുനിന്നുള്ള മുസ്ലീം വ്യാപാരികളിൽ നിന്നാണ് ഒരേ ജനനത്തീയതിയുള്ള ആധാർ കാർഡുകൾ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പ്രദേശത്തെ വ്യാപാരികൾ പരാതി നൽകിയിട്ടുണ്ട്.
ഷിംലയിലെ ഗുമ്മാ ബസാർ മേഖലയിലാണ് ഇത്തരം വ്യാപാരികൾ ഉള്ളത് . പുറത്തുനിന്ന് വരുന്ന 86 പേർ തങ്ങളുടെ മാർക്കറ്റിനുള്ളിൽ കച്ചവടം നടത്തുന്നുണ്ടെന്ന് ട്രേഡ് ബോർഡ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു . ഇതിൽ 46 പേരുടെ ആധാർ കാർഡിൽ ജനുവരി 1 ആണ് ജനനത്തീയതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വർഷങ്ങൾ മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹിമാചലിൽ ബിസിനസ്സ് ചെയ്യാൻ എത്തിയവരാണിവർ.
15 മുതൽ 23 വയസു വരെയുള്ള യുവാക്കളുടെ ആധാർ കാർഡിലും ഇതേ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്.പ്രായമായ ആളുകൾക്ക് അവരുടെ ജനനത്തീയതി കൃത്യമായി ഓർമ്മയുണ്ടാകില്ലെന്നും എന്നാൽ യുവാക്കൾക്കും കൗമാരക്കാർക്കും ഇടയിൽ പോലും ഈ തീയതി കാണുന്നത് പ്രശ്‌നമാണെന്നും ഷിംല ട്രേഡ് ബോർഡ് പറഞ്ഞു.നിലവിൽ ഈ ആധാർ കാർഡുകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.















