ആലപ്പുഴ: വീടിന് തീയിട്ട ശേഷം വയോധികൻ തൂങ്ങിമരിച്ചു. ആര്യാട് സ്വദേശി ശ്രീകണ്ഠൻ (77) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയായിരുന്നു വീടിന് തീയിട്ട ശേഷം വയോധികൻ ജീവനൊടുക്കിയത്.
സംഭവത്തിൽ ശ്രീകണ്ഠന്റെ കിടപ്പുരോഗിയായ ഭാര്യ ഓമനയ്‌ക്ക് (73) ഗുരുതരമായി പൊള്ളലേറ്റു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും (43) പൊള്ളലേറ്റിട്ടുണ്ട്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.
പൊള്ളലേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ഓമനയുടെ രോഗത്തെ തുടർന്നും കുടുംബ പ്രശ്‌നങ്ങളെ തുടർന്നും ശ്രീകണ്ഠൻ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ഇതായിരിക്കാം ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.















