കൊച്ചി : വെളളിയാഴ്ച വൈകിട്ട് അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ (79) സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്ന് രാവിലെ 9 മുതല്‍ 12 വരെ കളമശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. അതിനു ശേഷം നാലുവരെ ആലുവയിലെ ശ്രീപദം വീട്ടിലും പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്‌കാരം.
ലിസി ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട ധാരാളം ആളുകൾ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ചു. മരണവാർത്തയറിഞ്ഞ് കലൂരിലെ ലിസി ആശുപത്രിയിലേക്ക് ജനങ്ങൾ എത്തി. ഐസിയുവിൽനിന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമ്പോൾ പോലും ഒരുനോക്കുകാണാൻ ആരാധകർ കാത്തുനിന്നിരുന്നു.
അർബുദബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ വെള്ളി വൈകിട്ട് 5.33നായിരുന്നു അന്ത്യം.















