നന്ദിനി നൽകിയിരുന്ന നെയ്യിന് വില കൂടുതലെന്ന് പറഞ്ഞ് എആർ ഡയറി ഫുഡ്‌സിന് കരാർ നൽകി; ഗുണനിലവാര പരിശോധനയിൽ ബോധപൂര്‍വ്വം ഇളവുകൾ നൽകിയെന്ന് ആരോപണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

നന്ദിനി നൽകിയിരുന്ന നെയ്യിന് വില കൂടുതലെന്ന് പറഞ്ഞ് എആർ ഡയറി ഫുഡ്‌സിന് കരാർ നൽകി; ഗുണനിലവാര പരിശോധനയിൽ ബോധപൂര്‍വ്വം ഇളവുകൾ നൽകിയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 12:08 pm IST
FacebookTwitterWhatsAppTelegram

തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ നെയ്യിന്റെ ടെൻഡർ നടപടിക്രമങ്ങളിൽ ദൂരൂഹത വർദ്ധിക്കുന്നു. വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധികാരത്തിലിരുന്ന 2023 ഓഗസ്റ്റിനും 2024 ജൂലൈയ്‌ക്കും ഇടയിൽ തിരുപ്പതി തിരുമല ദേവസ്ഥാനം സംഭരിച്ച നെയ്യിന്റെ പേരിലാണ് സംശയം ഉയരുന്നത്.

നെയ്യിന്റെ ഗുണനിലവാരം സംബന്ധിച്ച് എൻഎബിഎൽ, എഫ്എസ്എസ്എഐ അംഗീകൃതമായ ലബോറട്ടറിയിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് വിതരണക്കാർക്ക് നിർദേശമുണ്ട്. നെയ്യുടെ സാമ്പിളുകൾ കൃത്യമായ ലാബ് പരിശോധനകൾക്ക് വിധേയമാക്കണമെന്നാണ് ടിടിഡി നിർദേശിക്കുന്നത്. ഇത്രയും കർശനമായ വ്യവസ്ഥകൾ ഉണ്ടെന്നിരിക്കെ 2023 ഓഗസ്റ്റ് മുതൽ 2024 ജൂലൈ വരെ വിതരണം ചെയ്ത നെയ്യിലെ മായം കണ്ടെത്താൻ സാധിച്ചിട്ടില്ല. നെയ്യ് വിതരണം ചെയ്തയാൾക്ക് ബോധപൂർവ്വമായ ഇളവുകൾ നൽകിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

മായം കലർന്ന് നെയ്യ് വിതരണം ചെയ്തതിന്റെ പേരിൽ എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവർക്കെതിരെ നിയമനടപടികളും ടിടിഡി ആരംഭിച്ചിട്ടുണ്ട്. എന്നാൽ മായം ചേർത്തുവെന്ന ആരോപണം നിഷേധിച്ച് എആർ കമ്പനി രംഗത്തെത്തിയിട്ടുണ്ട്.

കർണാടകയിൽ നിന്നുള്ള നന്ദിനി നെയ്യാണ് പ്രസാദത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ കർണാടക മിൽക്ക് ഫെഡറേഷൻ നന്ദിനിയുടെ വില ഉയർത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 2023 ജൂലൈയിൽ എആർ ഡയറി ഫുഡ്‌സിന് കരാർ ലഭിക്കുന്നത്. കുറഞ്ഞ നിരക്കിൽ നെയ്യ് ലഭിക്കുന്നതിനാണ് എആർ ഡയറിക്ക് കരാർ നൽകുകകയും, നന്ദിനിയുടെ നെയ്യ് ഒഴിവാക്കുകയും ചെയ്തത്. കിലോയ്‌ക്ക് 320 രൂപ നിരക്കിലാണ് ഇവർ നെയ്യ് നൽകിയത്.

2024 ജൂണിൽ ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസറായി ജെ എസ് റാവുവിന് ചന്ദ്രബാബു നായിഡു നിയമനം നൽകി. തുടർന്ന് ജൂലൈയിൽ നെയ്യിന്റെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് വലിയ രീതിയിൽ മായം കണ്ടെത്തിയത്. ലാബ് റിപ്പോർട്ടിൽ മൃഗക്കൊഴുപ്പിന്റേയും മീൻ എണ്ണയുടേയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ എആർ ഡയറി ഫുഡ്‌സുമായിട്ടുള്ള കരാർ റദ്ദാക്കാൻ നിർദേശം നൽകി. ഓഗസ്റ്റിൽ വീണ്ടും നന്ദിനിക്ക് തന്നെ കരാർ നൽകുകയായിരുന്നു. കിലോയ്‌ക്ക് 470 രൂപ നിരക്കിലാണ് നന്ദിനി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നത്.

 

Tags: Tirupati Laddoo RowTender documentghee selection process
ShareTweetSendShare

More News from this section

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies